എസ് എസ് എല്‍ സി കഴിഞ്ഞാല്‍....
എസ് എസ് എല്‍ സി എന്നത് വിദ്യഭ്യാസ ജീവിതത്തിലെ നിര്‍ണായകമായ ഒരു എട് തന്നെയാണ്.
പത്തുവര്‍ഷം പ്രതേക തിരഞ്ഞെടുപ്പുകള്‍ നടത്താതെ സ്വാഭിവകമായി പത്താം ക്ലാസ് കഴിയുന്നവര്‍ ആണ് ഇന്നും ഭൂരിപക്ഷം കുട്ടികളും.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു റിസള്‍ട്ട് വന്നതിനു ശേഷമാണ് പല കൂട്ടുകാരും തുടര്പടനത്തില്‍ താന്‍ എന്ത് തിരഞ്ഞെടുക്കണം എന്ന് ആലോചിച്ചു തുടങ്ങുന്നത് തന്നെ.
പഠനം എന്നതിന്റെ കൂടെ ഭാവി എന്ന ചിന്ത കൂടി കടന്നു വരുന്ന ഒരു സന്ദര്‍ഭമാണ് ഇത്. അതിനാല്‍ വളരെ ശ്രദ്ധയോടെ വേണം ഇനിയെന്ത് പഠിക്കണം എന്ന് തീരുമാനിക്കേണ്ടത്.
1. എച്ച് എസ് ഇ (പ്ലസ് ടു കോഴ്സുകള്‍ )
ഭൂരിഭാഗവും ഇന്ന് തിരഞ്ഞെടുക്കുന്ന ഒരു വഴി നേര്‍ക്ക് നേരെ പ്ലസ് ടൂവിനു ചേരുക എന്നതാണ്.
പ്ലസ് ടൂവിനു തിരഞ്ഞെടുക്കാവുന്ന വിഷയങ്ങള്‍
സയന്‍സ് ഗ്രൂപ്പുകള്‍ ,
കൊമേഴ്സ് ഗ്രൂപ്പ്
ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകള്‍
ഇവയില്‍ തന്നെ വിവിധയിനം ഒപ്ഷന്സുകള്‍ ഉണ്ട്. അവ ഓരോന്നും അറിയാന്‍ ഇവിടെ ക്ലിക്കുക.
2.പൊളി ടെക്നിക് ഡിപ്ലോമ കോഴ്സുകള്‍
വേഗത്തില്‍ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കും ടെക്നിക്കല്‍ അഭിരുചിയുല്ലവര്‍ക്കും പ്ലസ് ടൂ പഠിക്കാതെ തന്നെ മിനി എന്‍ജിനീര്‍ ആകാനുള്ള ഡിപ്ലോമ കോര്സുകള്‍ ആണ് പോളി ടെക്നിക്കുകള്‍ .
എന്നാല്‍ പ്ലസ് ടൂ പഠനത്തിനു ശേഷം ഇത്തരം കൊഴ്സുകള്‍ തിരഞ്ഞെടുക്കലാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ വ്യക്തതയോടെ പഠിക്കുവാനും തൊഴില്‍ നേടുവാനും ഗുണകരം.
കേരളത്തിലെ പൊളി ടെക്നിക്കുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കാം .
3. ഐ ടി ഐ കോഴ്സുകള്‍
എളുപ്പത്തില്‍ തൊഴില്‍ നേടുവാന്‍ സഹായിക്കുന്ന കോഴ്സുകള്‍ ആണ് ഐ ടി ഐ കൊഴ്സുകള്‍.
വലിയ ഉപരിപഠനം ആഗ്രഹിക്കാത്ത തൊഴില്‍ ശേഷിയോ താല്പര്യമോ ഉള്ള ആളുകള്‍ക്ക് ഇത്തരം കോഴ്സുകള്‍ തിരഞ്ഞെടുക്കാം.
വിവിധയിനം ഐ ടി ഐ കോഴ്സുകളെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്കാം .
4. വോക്കെഷണല്‍ ഹൈയര്‍ സെക്കണ്ടറി കൊഴ്സുകള്‍
കേരള സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഹെയര്‍ വോക്കേഷണല്‍ ഹെയര്‍ സെക്കണ്ടറി കോഴ്സുകള്‍ തൊഴില്‍ പരിശീനതിനും ഉപരിപടനങ്ങള്‍ക്കും സാധ്യത നല്‍കുന്ന ഒന്നാകുന്നു.
കോഴ്സുകളുടെ ലിസ്ടുകള്‍ക്ക് ഇവിടെ ക്ലിക്കാം .
Comments
Post a Comment